Attitude

Attitude
positive

Tuesday, December 18, 2018

എറണാകുളത്തിന്റെ സ്പന്ദനം
അറിഞ്ഞൊരു  യാത്ര 


കായലും പെരിയാറും ഒഴുകുമ്പോൾ കൂടെ നമ്മുക്കും ഒഴുകാൻ തോന്നുന്ന ഒരിടം.....

 പെരിയാറിന്റെ തീരത്തുകൂടിത്തന്നെ പോകണം എറണാകുളത്തിന്റെ സുഖമറിയാൻ .
കോടനാടിന്റെ ആനച്ചന്തമറിഞ്ഞും,മലയാറ്റൂരിന്റെ വിശുദ്ധിയെ കാത്തും  കാലടിയുടെ മുതലക്കടവിനെ കണ്ടും ആലുവ മനപ്പുറമരുളുന്ന ശിവ ശക്തിയെ വണങ്ങിയും പെരിയാർ ഒഴുകുകയാണ് ....

കടവുകൾ അനേകമുണ്ടായിരുന്ന പെരിയാർ തീരത്തിപ്പോൾ കുറുകെ പാലങ്ങളുടെ നിരയായി . കടത്തുതോണി കാത്തിരിക്കെ നാട്ടിലെ സകല വിവരങ്ങളും പങ്കുവച്ച നാട്ടുകാരെ കാത്തു പഴയ തെങ്ങിൻകുറ്റികൾ മാത്രം ബാക്കിയായി. വഞ്ചിക്കയറിന്റെ വലിച്ചിലിൽ അരഞ്ഞാണമിട്ട ആ പഴയ തെങ്ങിൻകുറ്റികൾ എന്തക്കയോ പറഞ്ഞു .
പെരിയാരൊഴുകുകയാണ് വേഗത്തിൽ ആ കൊച്ചി കായലിൽ അലിയാൻ .....ചോദിയ്ക്കാൻ കുറെയുണ്ട് ....

നമ്മുക്ക് ചോദിച്ചാലോ ....

No comments:

Post a Comment